“സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം.”
പൂന്താനത്തിന്റെ‘ ജ്ഞാനപ്പാന’യിലെ ഈ വരികള്‍ മനസ്സില്‍
പണ്ടേ പതിഞ്ഞതിനാലാവാം
മള്ളിയൂര്‍ തിരുമേനിയെ കൂടുതല്‍ പരിചയപ്പെടാനുള്ള
അവസരം ഞാന്‍ നഷ്ടപ്പെടുത്താതിരുന്നത്.
കോട്ടയം ജില്ലയിലുള്ള കുറുപ്പുന്തറയ്ക്കടുത്തുള്ള
മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം തൊണ്ണൂറുകളുടെ
ആദ്യം മുതലാണ് ഇത്ര പ്രസിദ്ധമായിത്തുടങ്ങിയത്.
ഭരണാധികാരികളും സമൂഹത്തിന്റെ വിവിധ തുറകളിലെ
പ്രശസ്തരും അടക്കം ആയിരങ്ങള്‍ ഈ ക്ഷേത്രത്തിലെ
ചടങ്ങുകളിലും മറ്റും ഭാഗഭാക്കാകാന്‍ തുടങ്ങി.
ഗണേശ ദര്‍ശനത്തിനും പൂജാദി കര്‍മ്മങ്ങള്‍ക്കും ഒപ്പം പ്രാധാന്യത്തോടെ
അവരെല്ലാവരും മറ്റൊരു കാര്യം കൂടി ആഗ്രഹിച്ചിരുന്നു.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയെഒരു നോക്കു കാണുക
എന്നതു മാത്രമായിരുന്നു അത്.
ഒരു കുളിര്‍തെന്നലേല്‍ക്കും പോലെ,
പച്ചപ്പാടത്തേയ്ക്കോ കടലലകളിലേയ്ക്കോ കായല്‍പ്പരപ്പിലേയ്ക്കോ
ആകാശനീലിമയിലേയ്ക്കോ കണ്ണും നട്ടിരിക്കും പോലെ,
ശാന്തി പകരുന്നതാണാ പുണ്യാത്മാവുമായി ചിലവഴിക്കുന്ന നിമിഷങ്ങള്‍.
അതുകൊണ്ടാവാം വന്നുപോയവരൊക്കെ മള്ളിയൂരിനെ കാണാന്‍ വീണ്ടും വരുന്നത്.
എണ്‍പതുകളുടെ അവസാന പകുതിയില്‍
സമാന്തര വിദ്യാഭ്യാസരംഗത്ത് കുറച്ചുകാലം പ്രവര്‍ത്തിച്ചപ്പോള്‍
മള്ളിയൂരിന്റെ ഇളയ പുത്രന് ദിവാകരന് നമ്പൂതിരി എന്റെ വിദ്യാര്‍ത്ഥിയായിരുന്നു.
പിന്നീട് 1991ല്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പരിപാടികള്‍ മള്ളിയൂരില്‍ ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചപ്പോള്‍,
ദിവാകരന് നമ്പൂതിരിയുടെ പ്രത്യേക ക്ഷണം ലഭിച്ചതും അന്നു മുതല്‍
മള്ളിയൂരില്‍ ഇടയ്ക്കൊക്കെ പോകാനായതും എന്നെ അവിടവുമായി കൂടുതല്‍ അടുപ്പിച്ചു.
നിരവധി തവണ ഭാഗവത ഹംസത്തിന്റെ
ശാന്ത സുന്ദരമായ സംഭാഷണം കേട്ട് മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.
ഇന്നിപ്പോള്‍ ആരോഗ്യം സംസാരത്തിന് തടസ്സമാണ്. കഴിഞ്ഞ മാസം ഞാന്‍
അവിടെച്ചെന്നപ്പോള്‍ അളന്നും തൂക്കിയുമായിരുന്നു സംസാരം.
എങ്കിലും അസുഖത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു.
ഇല്ലത്തെ ദാരിദ്ര്യത്തെക്കുറിച്ചും, ഭാഗവതപാരായണത്തിലേയ്ക്കു വന്ന
വഴിയെക്കുറിച്ചുമൊക്കെ തിരുമേനി തന്നെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.
ബാല്യം മുതലേ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു ബാലനായിരുന്നത്രേ ശങ്കരന് .
അദ്ദേഹത്തിന്റെ ഇല്ലത്ത് അക്കാലത്ത് വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.
കൊച്ചു ശങ്കരനാകട്ടെ, രോഗമൊഴിഞ്ഞ കാലം അന്യമായിരുന്നു.
പൂജാദി കാര്യങ്ങള്‍ അഭ്യസിച്ച ശേഷം ശങ്കരന്,
ശാന്തിയ്ക്ക് കോഴിക്കോട്ട് പോയി. രോഗം ശങ്കരനെ വല്ലാതെ അലട്ടി.
വൈദ്യന് മരുന്നിനൊപ്പം സൂര്യ നമസ്കാരത്തിന് നിര്‍ദ്ദേശിച്ചു.
അന്നുമുതലിങ്ങോട്ട് ശങ്കരന് നമ്പൂതിരി പരിധിയില്ലാതെ നമസ്ക്കാര കര്‍മ്മം നടത്തി.
അടുത്ത കാലത്ത് രോഗം കലശലായപ്പോഴാണ് ഈ പതിവു മുടങ്ങിയത്.
അമ്മയാണ് ശങ്കരനെ ഗുരുവായൂരപ്പ സേവയ്ക്ക് നിര്‍ദ്ദേശിച്ചത്.
അമ്മയുടെ സമ്പാദ്യമായിരുന്ന ഒരു രൂപ മകന് നല്കി.
അതുമായി ശങ്കരന് യാത്ര തുടങ്ങി.
വഴിക്ക് അമ്മയുടെ അമ്മാത്തു നിന്ന് ഒരു രൂപ കിട്ടി.
മൂവാറ്റുപുഴ വരെ നടന്നു. ചെറിയമ്മയുടെ സഹോദരി രണ്ട് രൂപ കൊടുത്തു.
ശങ്കരന് ഒരുവിധത്തില്‍ ഗുരുവായൂരെത്തി.
ബ്രഹ്മശ്രീ പടപ്പ നമ്പൂതിരിയില്‍ നിന്നാണ് ശങ്കരന് ഭാഗവതോപദേശം ലഭിച്ചത്.
സ്വന്തമായി ഒരു ഭാഗവതം ഇല്ല എന്ന വിഷമത്തിലായി ശങ്കരന്.
ഗുരുവായൂരപ്പന്റെ മഹാ ഭക്തയായിരുന്ന അമ്മ്യാര് ശങ്കരന് ഭാഗവതം കൊടുത്തുവിട്ടു.
അറിവു നേടി തിരിച്ചെത്തിയ ശങ്കരന് രോഗിയായ അമ്മയെ പരിചരിച്ചു.
അമ്മയ്ക്ക് ഭഗവല്‍ കഥകള്‍ പറഞ്ഞു കൊടുത്തു.
അമ്മയുടെ വേര്‍പാട്, നിരന്തരമായുണ്ടായ അസുഖങ്ങള്‍ - ഒന്നും ശങ്കരനെ തളര്‍ത്തിയില്ല.
സൂര്യ നമസ്കാരം മുടക്കിയില്ല, ഭാഗവത പാരായണവും.
ഭാര്യ സുഭദ്ര അന്തര്‍ജ്ജനം ഇന്നു ജീവിച്ചിരിപ്പില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍
ഒരു ആഘോഷം നടക്കുന്ന സമയത്താണ്, മള്ളിയൂരിന്റെ പ്രിയ പത്നി സുഭദ്ര അന്തര്‍ജ്ജനം കുളിക്കടവില്‍ വീണ് മരിച്ചത്.
നാലുമക്കള്‍. ആണ് മക്കള്‍ രണ്ടു പേരും ഇന്ന് ഭാഗവത ഹംസത്തിന്റെ പാത പിന് തുടര്‍ന്ന്, ഭഗവത്സേവയില്‍ മുഴുകി കഴിയുന്നു.
ഒരുകാലത്ത് ജീര്‍ണ്ണാവസ്ഥയിലെത്തിയ മള്ളിയൂര്‍ ക്ഷേത്രം
ഇന്ന് ഭക്തജനങ്ങളുടെയും സജ്ജനങ്ങളുടെയും സഹായത്താല്‍ പുതുക്കി പണിതിരിക്കുന്നു
അടുത്ത കാലത്ത് ഒരു ഭക്തന്, തിരുമേനിയ്ക്ക് താമസിക്കാനായി നല്ലൊരു വീട് പണിതു കൊടുക്കുകയുണ്ടായി. പണത്തിനും പ്രതാപത്തിനുമൊന്നും യാതൊരു വിലയും
കല്പിക്കാത്ത ഈ കൃഷ്ണ ഭക്തനെ ഒരു നോക്കു കാണാനും
ഒന്നു നമസ്കരിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും
ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് മണ്ഡലവ്രതക്കാലത്ത് ശബരിമലയില്‍ പോകുന്നവര്‍.
കഴിഞ്ഞ വെള്ളിയാഴ്ച(ജനുവരി 23) മള്ളിയൂരിന് എണ്‍പത്തെട്ടു വയസ്സായി.
കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയടക്കമുള്ള വിശിഷ്ട വ്യക്തികള്‍
എത്തിയിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ തന്നെയിതൊന്നും
ബാധിക്കുന്നില്ല എന്ന മട്ടില്‍ സുസ്മേര വദനനായി,
അനാരോഗ്യത്തെ അവഗണിച്ച് മള്ളിയൂര്‍ വേദിയിലിരിപ്പുണ്ടായിരുന്നു.
ആഘോഷങ്ങളില്‍പങ്കെടുത്ത് അവിടെ നില്‍ക്കാനുള്ള
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അന്ന് എന്നെ സമയം അതിനൊന്നും
അനുവദിച്ചിരുന്നില്ല . ഒരു പിടി പൂക്കള്‍ നല്കി, പാദ നമസ്കാരം ചെയ്യുമ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.
എന്റെ കണ്ണുകളിലാ ദൃഷ്ടികള്‍ പതിഞ്ഞു.
സ്നേഹവും വാത്സല്യവും നിറഞ്ഞ നോട്ടം.
ഈപുണ്യാത്മാവു ജീവിച്ചിരിക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം!
ഞാന്‍ മനസ്സിലോര്‍ത്തു.”ഊണ് കഴിഞ്ഞു പോകാം” ഞാന്‍ പോവാനിറങ്ങുന്നതു കണ്ട് പലരും പറഞ്ഞു. “അല്പം തിടുക്കമുണ്ട് ”.തിരുമേനിയുടെ പേരക്കിടാവ് ജിഷ്ണുവിനോട് യാത്ര പറഞ്ഞ്,
ഞാന്‍ പുറത്തേയ്ക്കിറങ്ങി.
ഭാഗവത പാരായണ വൈദഗ്ദ്ധ്യം കൊണ്ട്,‘ ഭാഗവത ഹംസം’ എന്ന
വിളിപ്പേര് സ്മ്പാദിച്ച മള്ളിയൂര്‍തിരുമേനിയെ
ഒരു നോക്കു കാണാന്‍ നൂറു കണക്കിനാളുകളപ്പോഴും
അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ജീവിത ക്ലേശങ്ങളെ അതിജീവിച്ച് വിദ്യ നേടിയ ആ മഹാനെ കണ്ട് കാണിക്കയര്‍പ്പിക്കാന്‍
ആളുകള്‍ ഇന്ന് മത്സരിക്കുന്നു.
മള്ളിയൂര്‍ തിരുമേനിയ്ക്ക് ചെമ്പു തുട്ടും വെള്ളിത്തുട്ടും ആകര്‍ഷണ വസ്തുക്കളേയല്ല.
മഹാ പണ്ഡിതനും നല്ലൊരു കവിയുമായ
മള്ളിയൂര്‍ തിരുമേനി ഈ ജന്മം മുഴുവന്‍ ഭാഗവതമയമാക്കി.
“...................................................................................................
...................................................................................................
ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും
മഹത്തരമായവിത്തം വിദ്യതാനല്ലോ.
ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ
പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്ത്ത്യന്
കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും
കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.
ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം
തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും
ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ
മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?
.........................................................................
.........................................................................”
(മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)
Saturday, January 24, 2009
Subscribe to:
Post Comments (Atom)
9 comments:
ഈപുണ്യാത്മാവു ജീവിച്ചിരിക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം!
ഗുരുവായൂരപ്പ ഭക്തനായ ശ്രീ മള്ളിയൂരിനെ പറ്റി കേട്ടറിവുണ്ടായിരുന്നു.എങ്കിലും കാണാനുള്ള അവസരം കിട്ടിയിട്ടില്ല.എന്തായാലും അദ്ദേഹത്തെ ഒന്നു കൂടി ഓർമ്മിക്കാൻ അവസരം തന്ന ഈ പോസ്റ്റിനു അഭിനന്ദനങ്ങൾ
പണ്ഡിത ശ്രേഷ്ടനായ തിരുമേനിക്ക് നമസ്കാരം. അദ്ദേഹത്തെ ആദരപൂര്‍വം വണങ്ങുന്നു.
ഓ.ടോ.
തിരുമേനിയെ പറ്റിയുള്ള സകല ആദരവോടും കൂടി പറയട്ടെ, ഭക്തി എങ്ങനെ വിറ്റു കാശാക്കാം എന്നും ഏതൊക്കെ രീതിയില്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനും ഉത്തമ ഉദാഹരണമാണ് ഈ മള്ളിയൂര്‍ അമ്പലം എന്ന് ഞാന്‍ പണ്ടൊരു പോസ്റ്റിന്റെ കമന്റില്‍ പറഞ്ഞിരുന്നു.
"കോട്ടയത്ത് കടുതുരുത്തിക്കടുത് "മള്ളിയൂര്‍" എന്നൊരു ഗണപതി ക്ഷേത്രം ഉണ്ട് . പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് വരെ അങ്ങനെ ഒരു അമ്പലത്തെ പറ്റി കോട്ടയംകാരില്‍ 90% ഹിന്ദുക്കള്‍ക്കും അറിയില്ലായിരുന്നു.ഇന്നിപ്പോള്‍ അതൊരു പ്രമുഖ അമ്പലം ആയിരിക്കുന്നു. 20,000
- 30,000 ഒക്കെയാണ് വഴിപാടു നടത്താന്‍ ചിലവാകുന്നത്. അതിന്റെ ഉടമകള്‍ ഒരു ഇല്ലംകാരാണെന്ന് ആണ് എന്റെ അറിവ്. "
ഇത്ര വലിയ തുക ഒരോ വഴിപാടിനും ഈടാക്കുന്ന അമ്പലം കോട്ടയത്തെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം.
ഇന്ന്, മള്ളിയൂരു നിന്ന് ഒരു കാറില്‍ കോട്ടയ്ത്ത് ഇല്ലിക്കല്‍ ചിന്മായാ സ്കൂളില്‍ വന്ന് പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഈ കാറ് രാവിലെ വന്ന് കുട്ടിയെ ആക്കിയിട്ട് തിരികെ വൈകുന്നേരം കുട്ടിയുമായി തിരികെ പോകും. മുകളില്‍ പറഞ്ഞ തിരുമേനിയുടെ ഇളയ തലമുറ തിരുമേനി അനുഭവിച്ച ബുദ്ധിമുട്ടില്ലാതെ പഠിക്കുന്നു.
ഈ പോസ്റ്റില്‍ ഇത് പറയരുതാത്തതാണെങ്കില്‍ ഡിലിറ്റ് ചെയ്യാം. ക്ഷമിക്കുക. പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
അനില്‍ശ്രീ,
തങ്കളുടെ അഭിപ്രായത്തിനു നന്ദി.
ഒരിയ്ക്കലും ഡിലിറ്റ് ചെയ്യേണ്ടുന്ന അഭിപ്രായമല്ല അത്. ഭക്തി മാര്‍ക്കറ്റിംഗ് എല്ലായിടത്തും വന്നതുപോലെ മള്ളിയൂരും എത്തിയിട്ടുണ്ട്. ഞാന്‍ ആ വക കാര്യങ്ങളിലേയ്ക്കൊന്നും കടന്നില്ല. ഭാഗവത ഹംസത്തിന്റെ വേറിട്ട വ്യക്തിത്വത്തെക്കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചത്.
എനിയ്ക്ക് മറക്കാനാവാത്ത ഒരാള്‍...
കാന്താരീ, വന്നതിനു നന്ദി.
Your blog profile page is at http://chintha.com/node/4147
regards,
Paul
www.chintha.com
ഞാന്‍ ഒരു സ്ഥിരം ബ്ളോഗറല്ല. എണ്റ്റെ ഒരു സുഹൃത്ത് വഴിയാണ് എനിക്ക് ഈ ലിങ്ക് കിട്ടിയത്. ഇതില്‍ അനില്‍ശ്രീ എന്ന വ്യക്തി എഴുതിയ അഭിപ്രായം വായിച്ചു. ഓന്നുകില്‍ അദ്ദേഹം ശരിയായ ഒരു വിചാരം നടത്താതെ ആണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്, അല്ലെങ്കില്‍ ഇദ്ദേഹം ക്ഷേത്ര ദര്‍ശനം അധികമൊട്ടും തന്നെ നടത്താത്ത ഒരു വ്യക്തി ആണ് എന്ന് എനിക്ക് തോന്നി. കാരണം അഭിപ്രായത്തില്‍ ൨൦,൦൦൦ രൂപ അടക്കേണ്ട വഴിപാട് എന്നും ൩൦,൦൦൦ രൂപ അടക്കേണ്ട വഴിപാട് എന്നും കണ്ടു. അപ്പൊല് തന്നെ ഞാന്‍ മള്ളിയൂറ്‍ അംബലത്തിണ്റ്റെ വെബ്സൈറ്റില്‍ ഒന്നു നോക്കി. ൨൦,൦൦൦ രൂപ ഉണ്ട്. ൩൦,൦൦൦ രൂപ ഇല്ല. ഈ ഇരുപതിനായിരം രൂപക്ക് മള്ളിയൂറ്‍ ക്ഷേത്രത്തില്‍ ചെയ്യുന്ന വഴിപാടിന് ഗുരുവായൂരില്‍ ൫൦,൦൦൦ രൂപ, ഏറ്റുമാനൂരില്‍ ൩൫,൦൦൦ രൂപ, ശബരിമലയില്‍ ൪൦,൦൦൦ രൂപ എന്നൊക്കെ ആണ് വെബ്സൈറ്റുകളില്‍ കണ്ടത് മാത്രമല്ല താരതമ്യം ചെയ്തപ്പോള്‍ പല വഴിപാടുകള്‍ക്കും തുക മറ്റു ക്ഷേത്രങ്ങളിലേതിനേക്കാള് കുറവാണ് മള്ളിയൂറ്‍ അമ്പലത്തിണ്റ്റെ സൈറ്റില്‍ കണ്ടത്. പിന്നെ ഈ അംബലത്തിണ്റ്റെ വേരെ ഒരു പ്രത്യേകത ഞാന്‍ കണ്ടിട്ടുള്ളത് ൩൬൫ ദിവസവും വരുന്ന എല്ലാവര്ക്കും അന്നദാനം അന്നതാണ്. ശബരിമല സീസണില്‍ വരുന്ന അയ്യപ്പഭക്തന്മാര്ക്കും (അക്കാലത്ത് തൊഴുവാന്‍ പൊകുമ്പോല് ഭയങ്കരമായ തിരക്ക് കാണാറുണ്ട്)ദേവസ്വം നേരിട്ട് സൌജന്യമായി അന്നദാനം നല്‍കുന്നുണ്ട്, ഞാനും അന്നദാനം കഴിക്കാറുണ്ട്. വേറെ പരഞ്ഞാല് തെക്കന്‍ കേരളത്തില്‍ വൈക്കം മാത്രമേ ദേവസ്വം നേരിട്ട് എല്ലാ ദിവസവും അന്നദാനം നടത്തുന്ന ഒരു ക്ഷേത്രം എണ്റ്റെ അറിവിലുള്ളൂ. ഏറ്റുമാനൂരില്‍ ഭക്തജന സംഘമാണ് അന്നദാനം നടത്തുന്നത്. ദേവസ്വമല്ല. അതുപോലെ തന്നെ ത്രിശ്ശൂരില് നിന്നും തെക്കന്‍ കേരളത്തിലേക്ക് വരുമ്പോള്‍, കിലോക്ക് ൧൫ രൂപ വില കൊടുത്ത് വാങ്ങുന്ന കളഭക്കട്ട വെള്ളത്തില്‍ കുതിര്‍ത്ത് പ്രസാദമായി കൊടുക്കാതെ യഥാര്‍ഥ ചന്ദനം പ്രസാദമായി കൊടുക്കുന്ന ൨ ക്ഷേത്രം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒന്ന് മള്ളിയൂരും ൨ തിരുനക്ക ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും. ഇതിന് കിലോക്ക് ഏകദേശം എത്ര വരുമെന്ന് കണക്കുകൂട്ടാന്‍ എനിക്ക് അറിയില്ല, എന്തായാലും ൩൫൦-൪൫൦ രൂപയാകും. പിന്നെ മള്ളിയൂറ്‍ തിരുമേനിയുടെ മകനെ കുറിച്ച് (ലേഖികയുടെ ശിഷ്യനാണോ എന്ന് എനിക്ക് അറിയില്ല) എന്നോട് ഒരു സുഹൃത്ത് പരഞ്ഞതാണ് ഇത്. കുറഞ്ഞത് ൧൦,൦൦൦ രൂപയെങ്കിലും ദക്ഷിണ ചോദിച്ചു വാങ്ങുന്ന പ്രൊഫഷണല്‍ ഭാഗവത വായനക്കാരുള്ള ഈ കാലത്ത് തന്നെ നടന്നതാണ് (൪ വര്‍ഷം മുന്‍പ്). മകന് ഭാഗവത സപ്താഹം നടത്തുന്നതിന് തനിക്ക് ഇത്ര രൂപ ദക്ഷിണ വേണം എന്ന് പറഞ്ഞില്ല, തരുന്നത് എന്തായാലും മതി എന്നാണ് പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ഒന്ന് പരീക്ഷിച്ചാലോ എന്ന് വിചാരിച്ച എണ്റ്റെ സുഹൃത്തിണ്റ്റെ അമ്മാവന് ഭാഗവത സപ്താഹം കഴിഞ്ഞപ്പോള്‍ ഒരു കവറില്‍ വെറും ൧ രൂപ മാത്രം വച്ച് ദക്ഷിണ കൊടുത്തു. ഈ ദക്ഷിണയും വാങ്ങി ഒന്നും ആരോടും പറയാതെ മകന്തിരുമേനി അവിടെ നിന്നും പോയെന്നാ മാമന് പരഞ്ഞെ എന്ന് എണ്റ്റെ സുഹൃത്ത് എന്നോടു പറഞ്ഞത് എനിക്ക് ആ മാമണ്റ്റെ വായില്‍ നിന്നും കേള്‍ക്കുന്നതു വരെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. (ഈ മാമന് വലിയ ഒരു ദേവസ്വംബോഡ് ക്ഷേത്രത്തിണ്റ്റെ ഉത്സവാഘോഷ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരാളാണ്. പിന്നീട് ഒരു ദിവസം ഈ മാമനും കമ്മിറ്റിക്കാരും മള്ളിയൂരില്ലത്ത് ദക്ഷിണ കൊണ്ട് കൊടുത്തത്രേ..) തിരുമേനിയുടെ കൊച്ചുമകന് കോട്ടയം ചിന്മയ വിദ്യാലയത്തില്‍ പധിക്കുന്നുണ്ട് എന്ന് എനിക്കറിയ്യം. എണ്റ്റെ ഒരു ചേട്ടണ്റ്റെ (കസിന്) മകന് അവിടെ പധിക്കുന്നുണ്ട്. അവന് വീട്ടില്‍ വരുംബോള് പറയാറുണ്ട്.
ഞാന്‍ ഒരു സ്ഥിരം ബ്ളോഗറല്ല. എണ്റ്റെ ഒരു സുഹൃത്ത് വഴിയാണ് എനിക്ക് ഈ ലിങ്ക് കിട്ടിയത്. ഇതില്‍ അനില്‍ശ്രീ എന്ന വ്യക്തി എഴുതിയ അഭിപ്രായം വായിച്ചു. ഓന്നുകില്‍ അദ്ദേഹം ശരിയായ ഒരു വിചാരം നടത്താതെ ആണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്, അല്ലെങ്കില്‍ ഇദ്ദേഹം ക്ഷേത്ര ദര്‍ശനം അധികമൊട്ടും തന്നെ നടത്താത്ത ഒരു വ്യക്തി ആണ് എന്ന് എനിക്ക് തോന്നി. കാരണം അഭിപ്രായത്തില്‍ 20,൦൦൦ രൂപ അടക്കേണ്ട വഴിപാട് എന്നും 30,൦൦൦ രൂപ അടക്കേണ്ട വഴിപാട് എന്നും കണ്ടു. അപ്പൊല് തന്നെ ഞാന്‍ മള്ളിയൂറ്‍ അംബലത്തിണ്റ്റെ വെബ്സൈറ്റില്‍ ഒന്നു നോക്കി. 20,000 രൂപ ഉണ്ട്. 30,000 രൂപ ഇല്ല. ഈ ഇരുപതിനായിരം രൂപക്ക് മള്ളിയൂറ്‍ ക്ഷേത്രത്തില്‍ ചെയ്യുന്ന വഴിപാടിന് ഗുരുവായൂരില്‍ 50,000 രൂപ, ഏറ്റുമാനൂരില്‍ 35,000 രൂപ, ശബരിമലയില്‍ 40,000 രൂപ എന്നൊക്കെ ആണ് വെബ്സൈറ്റുകളില്‍ കണ്ടത് മാത്രമല്ല താരതമ്യം ചെയ്തപ്പോള്‍ പല വഴിപാടുകള്‍ക്കും തുക മറ്റു ക്ഷേത്രങ്ങളിലേതിനേക്കാള് കുറവാണ് മള്ളിയൂറ്‍ അമ്പലത്തിണ്റ്റെ സൈറ്റില്‍ കണ്ടത്. പിന്നെ ഈ അംബലത്തിണ്റ്റെ വേരെ ഒരു പ്രത്യേകത ഞാന്‍ കണ്ടിട്ടുള്ളത് ൩൬൫ ദിവസവും വരുന്ന എല്ലാവര്ക്കും അന്നദാനം അന്നതാണ്. ശബരിമല സീസണില്‍ വരുന്ന അയ്യപ്പഭക്തന്മാര്ക്കും (അക്കാലത്ത് തൊഴുവാന്‍ പൊകുമ്പോല് ഭയങ്കരമായ തിരക്ക് കാണാറുണ്ട്)ദേവസ്വം നേരിട്ട് സൌജന്യമായി അന്നദാനം നല്‍കുന്നുണ്ട്, ഞാനും അന്നദാനം കഴിക്കാറുണ്ട്. വേറെ പരഞ്ഞാല് തെക്കന്‍ കേരളത്തില്‍ വൈക്കം മാത്രമേ ദേവസ്വം നേരിട്ട് എല്ലാ ദിവസവും അന്നദാനം നടത്തുന്ന ഒരു ക്ഷേത്രം എണ്റ്റെ അറിവിലുള്ളൂ. ഏറ്റുമാനൂരില്‍ ഭക്തജന സംഘമാണ് അന്നദാനം നടത്തുന്നത്. ദേവസ്വമല്ല. അതുപോലെ തന്നെ ത്രിശ്ശൂരില് നിന്നും തെക്കന്‍ കേരളത്തിലേക്ക് വരുമ്പോള്‍, കിലോക്ക് ൧൫ രൂപ വില കൊടുത്ത് വാങ്ങുന്ന കളഭക്കട്ട വെള്ളത്തില്‍ കുതിര്‍ത്ത് പ്രസാദമായി കൊടുക്കാതെ യഥാര്‍ഥ ചന്ദനം പ്രസാദമായി കൊടുക്കുന്ന ൨ ക്ഷേത്രം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒന്ന് മള്ളിയൂരും ൨ തിരുനക്ക ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും. ഇതിന് കിലോക്ക് ഏകദേശം എത്ര വരുമെന്ന് കണക്കുകൂട്ടാന്‍ എനിക്ക് അറിയില്ല, എന്തായാലും 350-450 രൂപയാകും. പിന്നെ മള്ളിയൂറ്‍ തിരുമേനിയുടെ മകനെ കുറിച്ച് (ലേഖികയുടെ ശിഷ്യനാണോ എന്ന് എനിക്ക് അറിയില്ല) എന്നോട് ഒരു സുഹൃത്ത് പരഞ്ഞതാണ് ഇത്. കുറഞ്ഞത് 10,000 രൂപയെങ്കിലും ദക്ഷിണ ചോദിച്ചു വാങ്ങുന്ന പ്രൊഫഷണല്‍ ഭാഗവത വായനക്കാരുള്ള ഈ കാലത്ത് തന്നെ നടന്നതാണ് (4 വര്‍ഷം മുന്‍പ്). മകന് ഭാഗവത സപ്താഹം നടത്തുന്നതിന് തനിക്ക് ഇത്ര രൂപ ദക്ഷിണ വേണം എന്ന് പറഞ്ഞില്ല, തരുന്നത് എന്തായാലും മതി എന്നാണ് പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ഒന്ന് പരീക്ഷിച്ചാലോ എന്ന് വിചാരിച്ച എണ്റ്റെ സുഹൃത്തിണ്റ്റെ അമ്മാവന് ഭാഗവത സപ്താഹം കഴിഞ്ഞപ്പോള്‍ ഒരു കവറില്‍ വെറും ൧ രൂപ മാത്രം വച്ച് ദക്ഷിണ കൊടുത്തു. ഈ ദക്ഷിണയും വാങ്ങി ഒന്നും ആരോടും പറയാതെ മകന്തിരുമേനി അവിടെ നിന്നും പോയെന്നാ മാമന് പരഞ്ഞെ എന്ന് എണ്റ്റെ സുഹൃത്ത് എന്നോടു പറഞ്ഞത് എനിക്ക് ആ മാമണ്റ്റെ വായില്‍ നിന്നും കേള്‍ക്കുന്നതു വരെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. (ഈ മാമന് വലിയ ഒരു ദേവസ്വംബോഡ് ക്ഷേത്രത്തിണ്റ്റെ ഉത്സവാഘോഷ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരാളാണ്. പിന്നീട് ഒരു ദിവസം ഈ മാമനും കമ്മിറ്റിക്കാരും മള്ളിയൂരില്ലത്ത് ദക്ഷിണ കൊണ്ട് കൊടുത്തത്രേ..) തിരുമേനിയുടെ കൊച്ചുമകന് കോട്ടയം ചിന്മയ വിദ്യാലയത്തില്‍ പധിക്കുന്നുണ്ട് എന്ന് എനിക്കറിയ്യം. എണ്റ്റെ ഒരു ചേട്ടണ്റ്റെ (കസിന്) മകന് അവിടെ പധിക്കുന്നുണ്ട്. അവന് വീട്ടില്‍ വരുംബോള് പറയാറുണ്ട്.
ഇപ്പോള്‍ അനില്‍ശ്രീയുടെ സംശയത്തിന് വ്യത്യാസം വന്നു എന്ന് ഞാന്‍ വിചാരിക്കട്ടെ. എനിക്ക് കൂടുതലായൊന്നും മള്ളിയൂരിനെ കുറിച്ച് അറിയില്ല. ഞാന്‍ ഒരു കോട്ടയം ജില്ലക്കാരനും അവസരം കിട്ടിയാല്‍ അത്യാവശ്യം ക്ഷേത്ര ദര്‍ശനം ചെയ്യുന്നതുമായ ഒരാളാണ്. എനിക്ക് ഒരു ബ്ളൊഗ് അദ്രസ്സ് ഇല്ല. അതാണ് ഞാന്‍ ഇങ്ങിനെ എഴുതിയത്. ഒരു കാര്യമുണ്ട്. ഇപ്പോള്‍ എല്ലാ ക്ഷേത്രങ്ഗലിലും (95 ശതമാനവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെ) സുലഭമായികൊണ്ടിരിക്കുന്ന ജ്യോത്സ്യനായ മേല്‍ശാന്തി (വെറും കള്ളത്തരം മാത്രം, എനിക്ക് പലരേയും അറിയാം) മാരെ മള്ളിയൂരില്‍ കാണാറില്ല. ഒരു തവണ ഞാന്‍ മള്ളിയൂറ്‍ തിരുമേനിയുടെ അടുത്ത് ചെന്നപ്പോല്‍ അവര്‍ തന്നെ പറഞ്ഞത് ജ്യോതിഷമായിട്ട് ഒന്നും പറയാനറിയില്ല. യോജിച്ച വഴിപാടുകള്‍ പറഞ്ഞുതരും എന്നാണ്. അദ്ദേഹം പരഞ്ഞ വഴിപാട് ഞങ്ങള്‍ നൂറ്റിാന്ന് രൂപ അടച്ച് ചെയ്യുകയും ചെയ്തു. (മുകളില്‍ എഴുതിയിരിക്കുന്ന അഭിപ്രായത്തില്‍ ൧ എന്നത് ഒന്ന് എന്നും, ൧൦ എന്നത് പതിനഞ്ച് എന്നും ൨ എന്നത് രണ്ട് എന്നും മാറ്റി വായിക്കുവാനപേക്ഷ).
ഭക്തനായ തിരുമേനിയെ പ്രണമിച്ചുകൊണ്ട്....
പിന് കുറിപ്പ്: അനില്‍ശ്രീ പറഞ്ഞതുപോലെ തിരുമേനിയുടെ ഇളയ തലമുറ തിരുമേനി അനുഭവിച്ച ബുദ്ധിമുട്ടില്ലാതെ പഠിക്കുന്നു.
oro postukalum oro anubhoothi
Post a Comment