Monday, August 10, 2009

പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.

ഇന്നലെ(ഞായർ) എനിയ്ക്ക് മൂവാറ്റുപുഴയ്ക്കടുത്ത് പട്ടിമറ്റത്തും മുളന്തുരുത്തിയിലും ഓരോ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. വണ്ടിയോടിക്കാൻ അനിയൻ(ജോസഫ്) ഇല്ല. അതുകൊണ്ടുതന്നെ കസിൻ മഹേഷിനെ കൂട്ടി തനിയെ കാറോടിച്ചു പോകാൻ തീരുമാനിച്ചു. 9.30നു വണ്ടിയെടുത്തു മുന്നോട്ടുനീങ്ങിയപ്പോളാണ് അറിയുന്നത്. പിൻ ചക്രങ്ങളിലൊന്നു പഞ്ചർ. ഇനി ശരിയാക്കി, ഞാൻ എത്തുമ്പോൾ വൈകും . സംഘാടകരോടു വിളിച്ചു പറഞ്ഞ് കുമാരനല്ലൂരിൽ നിന്നും ബസ്സിൽ മൂവാറ്റുപുഴയെത്തി. അവിടുന്നു അവർ തന്നെ എന്നെ പട്ടിമറ്റത്തെത്തിച്ചു, പിന്നെ മുളംതുരുത്തിയിലേയ്ക്കും. തിരിച്ചു പോവാൻ ഒരു പ്രൈവറ്റ്(ലിമിറ്റഡ് സ്റ്റോപ്പ്) ബസ് കിട്ടി.പാട്ടുകേട്ടും കാഴ്ചകൾ കണ്ടും തലയോലപ്പറമ്പിൽ എത്തി. അവിടെനിന്നും ഒരമ്മയും മകനും കയറി. അവർ മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ അമ്മ! എന്റെ മനസ്സ് തേങ്ങി. എന്റെ മനസ്സിൽ ഒരു നൊമ്പരത്തിപ്പൂവായി എത്രയോ കാലമായി ഞാൻ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന ആ പഴയ പാവാടക്കാരി.
ഞാൻ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിലെല്ലാം പാട്ടായ ഒരു സംഭവം. നാട്ടിലെ പ്രശസ്തമായ ഒരു സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഒരാൺകുട്ടിയ്ക്കു ജന്മം നൽകി. പത്രവാർത്തയെക്കാൾ വിശദമായി ഈ വർത്തമാനം അയൽഗ്രാമങ്ങളിലെല്ലാം പ്രചരിപ്പിക്കപ്പെട്ടു.ഞങ്ങൾ പോകുന്ന ക്ഷേത്രത്തിനടുത്താണവളുടെ വീടെന്നും ജീവിതപ്രാരാബ്ദങ്ങളുള്ള മാതാപിതാക്കളുടെ മകളാണവളെന്നുമൊക്കെയുള്ള വാർത്ത എനിയ്ക്കും ലഭിച്ചു. പഠിപ്പെല്ലാം കഴിഞ്ഞ് ഞാൻ കുറച്ചുകാലം അദ്ധ്യാപികയായി ജോലിനോക്കിയത് അവളുടെ വീടിനടുത്ത്.ഒരുനാൾ പത്തുപതിനെട്ടുവയസ്സുള്ള ഒരു പാവാടക്കാരി ഒരു അഞ്ചു വയസ്സുകാരനോടൊപ്പം കളിച്ചു ചിരിച്ചു നടന്നു പോകുന്നതുകണ്ട് എന്റെ ഒരു സഹപ്രവർത്തകയാണു പറഞ്ഞു തന്നത്.”അന്നൊരു ഏഴാംക്ലാസ്സുകാരി ഒരു കുഞ്ഞിനെ പ്രസവിച്ചതോർക്കുന്നില്ലേ. ആകുട്ടിയാ ഇവൾ”
കറുത്തതെങ്കിലും ഐശ്വര്യമുള്ള മുഖം! ഞാൻ പകച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു. പിന്നെ ആ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വേഗം കടന്നു പോയി. ഞാൻ ബസ്സിറങ്ങി നടക്കുമ്പോൾ കളിക്കൂട്ടുകാരെപ്പോലെ പറ്റിച്ചേർന്നു നടക്കുന്ന ആ അമ്മയെയും മകനെയും കാണുക പതിവായി. ഒരുനാൾ അവനെ പള്ളിക്കൂടത്തിലേയ്ക്ക് അയക്കാനായി അവൾ ആദ്യമായി പോയപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി. അവൾ പതിവുപോലെ ചിരിച്ചു, ഞാനും. ഞാൻ ആ മോനോടു കിന്നാരം പറഞ്ഞു.
അവൾ എന്നോടു മടികൂടാതെ സംസാരിച്ചു തുടങ്ങി. അവൾക്ക് ഒരാങ്ങളയുണ്ട്. ഇടയ്ക്കെപ്പോഴോ മറ്റൊരു ദുരന്തം! അവളുടെ അമ്മ ഷോക്കടിച്ചു മരിച്ചു. പ്രായമായ, രോഗാതുരനായ അച്ഛൻ. അവൾ വീട്ടുജോലികൾക്കും മറ്റും പോയിത്തുടങ്ങി. വർഷങ്ങൾ കടന്നു പോയി . ഞാൻ മറ്റൊരു പഠനത്തിനായി കുറച്ചുകാലം വഴിമാറി സഞ്ചരിച്ചു. അവളെ കാണാനവസ്സരമില്ലാതായി.
പിന്നൊരുനാൾ കണ്ടപ്പോൾ ഒരുപാട് വർത്തമാനം പറഞ്ഞു, അവൾ. അവളുടെ അച്ഛനും യാത്രയായിരുന്നു. അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണത്രേ അവളും മകനും.
പിന്നൊരുനാൾ ഒരു ചെറുപ്പക്കരനോടൊപ്പം ഞാനവളെ കണ്ടു. അവൾ എന്നെക്കണ്ടയുടൻ ഓടി അടുത്തു വന്നു. ഇങ്ങേരിപ്പോൾ ഞങ്ങളെ അന്വേഷിക്കുന്നുണ്ട്. ആരുമില്ലാത്ത ഒരാളാ. പാവമാ.
മോനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. “അവൻ നന്നായി പഠിക്കുന്നുണ്ട്. അവൾ ചിരിച്ചു, എന്നത്തേയും പോലെ.
എന്റെ അമ്മ പട്ടണത്തിൽ പോകും വഴി കണ്ടാലും അവൾ ഓടിയെത്തി എന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ്, മകൻ കണ്ണനും ഉണ്ടായിക്കഴിഞ്ഞൊരുനാൾ ഞാനവളെ അമ്പലനടയിൽ കണ്ടു.
കൂലിപ്പണിയൊക്കെ ചെയ്തു ജീവിയ്ക്കുന്നു. ബന്ധുക്കൾ സഹായിക്കും. മോൻ നന്നായി പഠിക്കുന്നുണ്ട്, അതാണാശ്വാസം, അന്നു കണ്ട കൂട്ടുകാരൻ അധികം വൈകാതെ പിരിഞ്ഞു പോയി, എന്നൊക്കെ അവൾ പറഞ്ഞു. എനിയ്ക്ക് ഒരുപാടു വിഷമം തോന്നി.യൌവ്വനം എത്തിനോക്കിയപ്പോഴെ ഇരുത്തം വന്നവളെപ്പോലെ അവൾ സംസാരിക്കുന്നതായിത്തോന്നി.
പിന്നെപ്പിന്നെ, എനിയ്ക്ക് അവൾ സഞ്ചരിയ്ക്കുന്ന വഴിയിലൂടെയുള്ള യാത്ര തീരെ ഇല്ലെന്നായി. പത്തുപന്ത്രണ്ടു കൊല്ലത്തിനിടെ എപ്പോഴോ ഒരിയ്ക്കൽ വഴിയോരത്ത് ഞാനവളെ ഒരിയ്ക്കൽ മിന്നായം പോലെ കണ്ടു. ഞാൻ വണ്ടിയിലായിരുന്നു.മിണ്ടാനായില്ല.
രാവിലെ കാറിന്റെ ടയർ പഞ്ചറായത് ഈ നൊമ്പരത്തിപ്പൂവിനെ കാണാൻ വേണ്ടി മാത്രമായിരുന്നോ എന്റീശ്വരാ!
പിന്നിലിരുന്ന ഞാൻ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു. അവൾ മോനെ മടിയിലിരുത്തി,എന്നോടു സഹകരിച്ചു. എനിയ്ക്കു കുമാരനല്ലൂരിലും അവൾക്ക് ഏറ്റുമാനൂരിലുമായിരുന്നു ഇറങ്ങേണ്ടത്. എങ്കിലും തലയോലപ്പറമ്പു മുതൽ ഏറ്റുമാനൂരു വരെ ഞങ്ങൾ ഒരുപാട് വർത്തമാനം പറഞ്ഞു.
“മൂത്ത മകൻ?”(പേരു ഞാൻ മറന്നിട്ടില്ല)
“അവൻ പഠിച്ചു മിടുക്കനായി, ജോലിയും കിട്ടി. കല്യാണവും കഴിഞ്ഞു”
“മരുമകൾ”
“അവൾക്കും ജോലിയുണ്ട്.”
മകൻ നല്ല നിലയിലായതും കാറും വീടും വാങ്ങിയതുമൊക്കെ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. വിവാഹത്തിനു മുൻപ് മോൻ എനിയ്ക്കൊരു സാരി കൊണ്ടു തന്നെങ്കിലും വിവാഹത്തിനു ക്ഷണിച്ചില്ലെന്നു പറഞ്ഞപ്പോൾ അവളുടെ നിയന്ത്രണം വിട്ടു.
“അന്നു ഞാൻ ഞെക്കിക്കൊല്ലാഞ്ഞതിന്റെ സമ്മാനം”
പറഞ്ഞു കഴിഞ്ഞ് അതല്പം കടന്നു പോയി എന്നവൾക്കും തോന്നിയോ ആവോ.
ഇപ്പോൾ അവൾക്ക് ഭർത്താവും ഒരു മകളും ഈ കൊച്ചുമോനും ഉണ്ട്. കൂലിവേലക്കാരനായ ഭർത്താവ് പൊന്നു പോലെ നോക്കുമെന്നു പറഞ്ഞപ്പോൾ അവളുടെ മിഴികളിലെ ശോകം മാഞ്ഞുപോയി.
ഇളയ കുട്ടികളും നന്നായി പഠിക്കുമത്രേ.
കല്യാണത്തിനു കൊണ്ടുപോയില്ലെങ്കിലും മകൻ ഇടയ്ക്കൊക്കെ അന്വേഷിക്കും. ഇപ്പോൾ താമസ്സിക്കുന്ന വീട് ശരിയാക്കിത്തന്നതും അവനാ. എളേത്തുങ്ങളോടും അവനിഷ്ടമാ. എന്നു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു.
തനിയ്ക്കിപ്പോൾ നടുവേദനയാണെന്നും ജോലിചെയ്യാനാവില്ലെന്നും, ചികിത്സയ്ക്കു നല്ലൊരു തുക വേണ്ടി വരുമെന്നുമൊക്കെപ്പറഞ്ഞ്, പിന്നെയവൾ നെടുവീർപ്പിട്ടു. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോലും പറ്റുന്നില്ല. ഒരു സഹായം തേടി പോയതാണ്, ചികിത്സാ ചിലവിന്.
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്റെ ഫോൺ നമ്പർ അവൾ എഴുതി വാങ്ങി. അവളെ ബന്ധപ്പെടാൻ ഒരു നമ്പർ ചോദിച്ചെങ്കിലും അവൾക്ക് അയൽ വീട്ടിലെ നമ്പർ ഓർമ്മയില്ലായിരുന്നു.

ഏറ്റുമാനൂരെത്താറായി. ഞങ്ങൾ വർത്തമാനത്തിൽ മുഴുകിയപ്പോൾ പെട്ടിപ്പുറത്തെ സീറ്റിലിരഇപ്പുറപ്പിച്ച് വഴിയോരക്കാഴ്ച്ചകൾ ആസ്വദിക്കുന്ന ആ കൊച്ചു മിടുക്കനെ ഞാൻ ശ്രദ്ധിച്ചു. പണ്ട് ഞാൻ അവന്റെ അമ്മയെ കൂടെക്കൂടെ കാണുമ്പോൾ അവന്റെ ചേട്ടൻ എന്നെ ഇങ്ങനെ നോക്കിയിരുന്നു. ഞാൻ എന്റെ ബാഗിൽ പരതി. അവനു കൊടുക്കാൻ പറ്റിയ ഒരു പുസ്തകം പോലും അതിലില്ല. ഞാൻ ഇന്നു പങ്കെടുത്ത സെമിനാറിന്റെ ഫയലുകളും എഴുത്തുപുസ്തകവും ബാഗിൽക്കിടന്ന ഒരു പേനയുമെടുത്ത് ഞാനവന്റെ നേരേ നീട്ടി.
വേണ്ട എന്ന് അവൻ തലയാട്ടി.
വാങ്ങാൻ അവന്റെ അമ്മ നിർബന്ധിച്ചു.
ബസ്സു നിർത്തി, അവർ ഇറങ്ങിയപ്പോൾ എന്റെ മനസ്സിന്റെ എവിടെയോ ഒരു നീറ്റൽ. ഇപ്പോഴും ഇതെഴുതുമ്പോഴും അതിനൊരു കുറവുമില്ല.
മുപ്പത്തെട്ടോ മുപ്പത്തൊൻപതോ വയസ്സ്...
അതിനിടെ ഒരുപാടു സഹിച്ചവൾ. ഒന്നുമറിയാത്ത പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത ഒരു പാവപ്പെട്ട പെൺകുട്ടിയ്ക്ക് മാതൃത്വമേറ്റെടുക്കേണ്ടി വരിക, സ്ത്രീ പ്രശ്നങ്ങളിൽ ഇന്നത്തെപ്പോലെ ഇടപെടലില്ലാത്തതിനാൽ ഇല്ലായ്മകളോടും ആക്ഷേപങ്ങളോടും വിധിയോടുമൊക്കെ പൊരുതി ഒരു ജീവിതം. ഇന്നലത്തെ ബസ് യാത്രയിൽ അവൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!

44 comments:

ചാണക്യന്‍ said...

(((((((((ഠേ)))))))

തേങ്ങ്യാ.....അടിച്ചു....ഇനി ബായിക്കാം..:):)

Lathika subhash said...

ആ മോനോളം പ്രായമുണ്ട്, ഞങ്ങളുടെ പരിചയത്തിന്.അവൻ പഠിച്ചു മിടുക്കനായി, കല്യാണം കഴിച്ചെന്ന്.

വീകെ said...

അനുഭവിക്കാനുള്ളതെല്ലാം ഈ ചെറുപ്രായത്തിൽ തന്നെ ആ കുട്ടി അനുഭവിച്ചു തീർത്തീരിക്കുന്നു. ഇനി എന്തനുഭവിക്കാനാണ് ബാക്കി.....??!!

ചാണക്യന്‍ said...

ഈ നൊമ്പരപ്പെടുത്തുന്ന കുറിപ്പിനു നന്ദി ചേച്ചീ...

ഏഴാംക്ലാസ് പ്രായത്തില്‍ അമ്മയാവേണ്ടി വന്ന ആ കുട്ടി ജീവിതത്തെ ഈ നിമിഷം വരേയും സധൈര്യം നേരിട്ടില്ലെ...ഇനി എന്ത് കടമ്പ.!!!

സമൂഹത്തിന്റെ പരിഹാസ്യതയില്‍ നിന്നും അവളെന്നേ രക്ഷപ്പെട്ടു കഴിഞ്ഞു..!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മനസ്സില്‍ തട്ടുന്ന കുറിപ്പ്. ആ ടയര്‍ പഞ്ചറായ കാര്യം ഒഴിച്ച്. സന്ദര്‍ഭവും സാരസ്യവും വിശദീകരിക്കുന്ന ആദ്യഭാഗം വെട്ടി മാറ്റി ബസ്സില്‍ വച്ച് കണ്ടു മുട്ടുന്നതു മുതല്‍ പറയാമായിരുന്നു.

വരവൂരാൻ said...

അപൂർവ്വം ചിലർക്കു മാത്രം കാണാവുന്ന കാഴ്ചകൾ,നോവുകൾ,തിരിച്ചറിവുകൾ....
ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു ആശംസകൾ..

വിവാഹത്തിനു മുൻപ് മോൻ എനിയ്ക്കൊരു സാരി കൊണ്ടു തന്നെങ്കിലും വിവാഹത്തിനു ക്ഷണിച്ചില്ലെന്നു പറഞ്ഞപ്പോൾ .....

പ്രയാണ്‍ said...

ആ കുട്ടിയുടെ(അമ്മയുടെ) ശുഭാപ്തിവിശ്വാസത്തെ എത്ര നമിച്ചാലും മതിയാവില്ല.

OAB/ഒഎബി said...

ഒരു ശുഭാപ്തി വിശ്വാസം. ഇന്നല്ലെങ്കിൽ നാളെ...
വൃതാവിലാവാതിരിക്കട്ടെ....

siva // ശിവ said...

നൊമ്പരം തോന്നുന്നു.... തീര്‍ച്ചയായും അവര്‍ രക്ഷപ്പെടും...

കണ്ണനുണ്ണി said...

ഇത്തിരി വേദന തന്ന കുറിപ്പ്, ചേച്ചി.
പക്ഷെ ജീവിതത്തെ ധൈര്യത്തോടെ നേരിട്ട ആ പെണ്‍കുട്ടി ആ കാര്യത്തില്‍ ഒരു മാതൃക തന്നെ ആണ്.

Typist | എഴുത്തുകാരി said...

ഇനിയെങ്കിലും അവള്‍ സുഖമായി ജീവിക്കട്ടെ.

അനില്‍@ബ്ലോഗ് // anil said...

മനസ്സില്‍ തട്ടുന്നു ചേച്ചീ.
എന്തായാലും എല്ലാറ്റിനോടും പടവെട്ടി സധൈര്യം ജീവിതത്തില്‍ മുന്നേറിയ ആ പെണ്‍കുട്ടിക്ക് ആശംസകള്‍.

ഓ.ടോ.
മലബാര്‍ പ്രദേശത്ത് 7ആം ക്ലാ‍സ്സില്‍ തന്നെ കല്യാണം കഴിയുന്ന ഒരു കാലം ഉണ്ടായിരുന്നു, ഇപ്പോള്‍ അത്രക്കില്ല.

Manikandan said...

ചേച്ചി ശരിക്കും മനസ്സില്‍ തട്ടിയ ഒരു സംഭവം. ആ അമ്മയുടെ മനഃക്കരുത്തിന്‌ എന്റെ പ്റണാമം

ജോ l JOE said...

നൊമ്പരപ്പെടുത്തുന്ന കുറിപ്പിനു നന്ദി ചേച്ചീ

ജോ l JOE said...
This comment has been removed by the author.
നാട്ടുകാരന്‍ said...

“അന്നു ഞാൻ ഞെക്കിക്കൊല്ലാഞ്ഞതിന്റെ സമ്മാനം”

നൊമ്പരപ്പെടുത്തുന്ന വാക്കുകളും സാഹചര്യവും!

ഷെരീഫ് കൊട്ടാരക്കര said...

ഈ കർക്കടകത്തിലെ മഴമേഘങ്ങൾ എന്റെ മനസ്സിലേക്കും കടന്നു കൂടിയോ ! ഈ പോസ്റ്റ്‌ എന്നെ വല്ലാതെ സ്പർശിച്ചു. അവൾക്കു നല്ലതു വരട്ടെ ..പ്രാർത്ഥിക്കുന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു...അവൾക്കു നല്ലതു വരട്ടെ.

ഷെരീഫ് കൊട്ടാരക്കര said...

ഈ കർക്കടകത്തിലെ മഴമേഘങ്ങൾ എന്റെ മനസ്സിലേക്കും കടന്നു കൂടിയോ ! ഈ പോസ്റ്റ്‌ എന്നെ വല്ലാതെ സ്പർശിച്ചു. അവൾക്കു നല്ലതു വരട്ടെ ..പ്രാർത്ഥിക്കുന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു...അവൾക്കു നല്ലതു വരട്ടെ.

ടോട്ടോചാന്‍ said...

മനസ്സില്‍ തട്ടുന്ന അനുഭവങ്ങള്‍... ഇത് എത്രയോ ഉണ്ട് നമ്മുടെ സമൂഹത്തില്‍..അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ല. പക്ഷേ അവര്‍ നമ്മുടെ സമൂഹത്തെ ഉള്‍ക്കൊള്ളൂന്നതു കൊണ്ട് ബുദ്ധിമുട്ടിയാണെങ്കിലും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു....

അരുണ്‍ കരിമുട്ടം said...

വായിച്ച് കഴിഞ്ഞപ്പോള്‍ ഇത്തിരി നൊമ്പരം ബാക്കിയായി.
ഇങ്ങനെ എത്ര ജന്മങ്ങള്‍?
എല്ലാം ദൈവഹിതം എന്നു കരുതാം.

VINOD said...

i had a receptionist from malappurum, once i asked her why dont you marry until now, she was around 22 or 23 , she just didnt answer me , after few days once i was alone she cam to my cabin and told her story, she got married at 14 , mother at 15 divorced at 19 and her 35 yr old husband married to another 15 yr girl, the most shocking thing was that he is the office bearer of a famous religious charity organization in Kerala. she came to dubai with one determination , she want her little sister to study and her 2 children to study , not to have her own fate. these women deserve the salute for their courage the face life

Sureshkumar Punjhayil said...

Theerthum marakkanakathavar thanne...!

Manoharamayirikkunnu, Ashamsakal...! ( Avarkkuvendi prarthanakalum..)

ഷിജു said...

ചേച്ചിയോളം തിരക്കില്ലെങ്കിലും സത്യം പറഞ്ഞാല്‍ ഇപ്പോഴാ ഇതുവഴി ഒന്ന് വരാന്‍ പറ്റിയത്. അന്ന് ചേച്ചി ഈ വിവരം പറഞ്ഞത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. എന്ത് വിധി വൈപരീത്യം , ആ മൂത്ത മകനുവേണ്ടി അവര്‍ എന്തുമാത്രം സഹിച്ചു എന്നിട്ടും അവരോടുള്ള ആ മകന്റെ പെരുമാറ്റം കടുപ്പം തന്നെ. എന്നിരുന്നാലും അവരെ അവന്‍ വല്ലപ്പോഴെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നതു തന്നെ വലിയ ആശ്വാസം.

പാവപ്പെട്ടവൻ said...

ശരിയാണ് ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം
ആശംസകള്‍

Sapna Anu B.George said...

ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു നന്ദി.

ഗിരീഷ്‌ എ എസ്‌ said...

ഈ ബ്ലോഗില്‍ ആദ്യമായാണ്‌.
ഏറെ ഹൃദ്യമായി തോന്നി.

ഇനിയും
ഇതുപോലുള്ള
അനുഭവകഥകള്‍ക്കായി
കാത്തിരിക്കുന്നു.

ആശംസകള്‍...

ഗീത said...

ദൈവം ഇങ്ങനെയാ. ഒരിക്കല്‍ നല്ല പ്രഹരം. പിന്നൊരിക്കല്‍ സ്നേഹപൂര്‍വ്വമായ തലോടല്‍.
സുഖമായാലും ദു:ഖമായാലും ഒന്നും സ്ഥായിയല്ലെന്ന സത്യം....

Mahesh Cheruthana/മഹി said...

കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ അവര്‍ ക്കു ഈശ്വരന്‍ നല്ല അനുഭവങ്ങള്‍ നല്കട്ടെ.
!എഴുത്ത് നന്നായിരുന്നു !

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://marakkanavathavar.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://marakkanavathavar.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

റോസാപ്പൂക്കള്‍ said...

ലതീ..ഇപ്പോള്‍ ആ പെണ്‍കുട്ടി വായനക്കാരുടെയും നൊമ്പരമായി..
അവള്‍ രക്ഷപ്പെടട്ടെ എന്നാശംസിക്കുന്നു.

പ്രദീപ്‌ said...

ലതി ചേച്ചി , നമ്മള്‍ ഒരു നാട്ടുകാരാണ് . ആറുമാനൂരിലാണ് എന്റെ വീട് . എന്‍റെ സ്കൂളിലെയും മറ്റു പബ്ലിക്‌ മീറ്റിന്ഗുകളിലും ഞാന്‍ ചേച്ചിയെ കണ്ടിട്ടുണ്ട് . ഈ ബൂലോകത്തിലും ചേച്ചിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം . ഇനിയും ഇത് പോലെയുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .ഒരു സാമൂഹിക പ്രവര്‍ത്തകയ്ക് മാത്രം എഴുതാന്‍ കഴിയുന്നവ ,,,,,,

ചേച്ചിപ്പെണ്ണ്‍ said...

വൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

Irshad said...

നന്നായി വരട്ടെ.......

ശാന്ത കാവുമ്പായി said...

ആ കുട്ടിയുടെ ദുരന്തം ഒരു വിധിയല്ല.കൃത്യമായ ഒരുത്തരവാദിയുണ്ട്‌.അത്തരക്കാരെ വെറുതെ വിട്ടുകൂടാ.പറ്റുന്നതെല്ലാം ചെയ്യണം.പ്രതികരിക്കണം.നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം.അർഹിക്കുന്ന ശിക്ഷ കൊടുപ്പിക്കണം.സമൂഹം ഉണർന്നു പ്രവർത്തിക്കാത്തതാണ്‌ ഇത്തരക്കാർക്ക്‌ വളമാകുന്നത്‌.

mukthaRionism said...

“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!

iSTaaaaaayi..
nalla ezhuthth!

അക്ഷരപകര്‍ച്ചകള്‍. said...

ഈ ബ്ലോഗില്‍ ആദ്യമായാണ്‌. ശരിക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം . “എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ! തീര്‍ച്ചയായും അവര്‍ രക്ഷപ്പെടും...
ഈ ജീവിതങ്ങളെ ഇവിടെ പരിചയപെടുത്തിയതിനു ആശംസകള്‍.

jayanEvoor said...

ഹൃദയസ്പർശിയായ കുറിപ്പ്.
ഇങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ടുപോയ എത്രയോ ജന്മങ്ങൾ!
ഇത് റീ പോസ്റ്റ് ചെയ്തത് നന്നായി.

മുപ്പത്തിമൂന്നുവയസ്സിൽ അമ്മൂമ്മയായ ഒരു പെൺകുട്ടിയെ എനിക്കറിയാം. അതു പക്ഷെ ബാല്യവിവാഹത്തിന്റെ ബാക്കിപത്രം.

K@nn(())raan*خلي ولي said...

കരയിച്ചല്ലോ ചേച്ചീ..,

മുകിൽ said...

നന്നായി.. അവൾ രക്ഷപ്പെടും. അതിനു ഭാഗ്യമില്ലാത്ത ജന്മങ്ങളെയും അറിയാം....

joshy pulikkootil said...

അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

engane samayam kittunnu ithinokke. njanum oru kottayam jillayile prajayaane...

Gopakumar V S (ഗോപന്‍ ) said...

All the best for the election victory

ഇ.എ.സജിം തട്ടത്തുമല said...

കണ്ണു നനഞ്ഞു. സമാനമായ പല അനുഭവങ്ങളും നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിട്ടുണ്ട്. ഒന്നും എഴുതാൻ ഇതുവരെ കഴിഞ്ഞില്ല. നമുക്കിടയിൽ ഇങ്ങനെയും ചിലർ ഈ ദുരന്തങ്ങളും പേറി ജീവിക്കാനുള്ള ആഗ്രഹവുമായി ജീവിച്ചു പോരുന്നുണ്ട് എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ ഇത്തരം എഴുത്തുകൾ ആവശ്യമാണ്.
തൊടുപുഴ മീറ്റ് പോസ്റ്റ് ലിങ്ക്: http://easajim.blogspot.com/2011/08/blog-post.html